Thursday, June 8, 2017

പ്രതിഭകൾക്ക് പുരസ്‌കാരദാനം

 ഇക്കഴിഞ്ഞ സി ബി എസ് ഇ പ്ലസ് ടു , പത്ത് പരീക്ഷകളിൽ ഉന്നത വിജയം നേടിയ മേരി റാണിയിലെ  പ്രതിഭകൾക്ക്  ജൂൺ 9 വെള്ളിയാഴ്ച  2 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ വെച്ച് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ .തോമസ് തറയിൽ പിതാവ് പുരസ്‌കാരങ്ങൾ നൽകും. അതോടൊപ്പം കാരുണ്യ വർഷത്തോടനുബന്ധിച്ചു കുട്ടികൾ സമാഹരിച്ച തുക ഉപയോഗിച്ച് നല്ല പാഠം പ്രവർത്തനത്തോട്  ചേർന്ന് നിർദ്ധനനായ കുട്ടിക്ക് നൽകിയ വീടിൻ്റെ താക്കോൽ ദാനവും നടക്കും.  
 അഭിവന്ദ്യ മാർ .തോമസ് തറയിൽ പിതാവിന് മേരിറാണി കുടംബത്തിലേക്കു ഹൃദ്യമായ സ്വാഗതം

Monday, June 5, 2017

പരിസ്ഥിതി ദിനാചരണം ..




  മേരിറാണി പബ്ലിക് സ്കൂളിലെ പരിസ്ഥിതി ദിനാചരണം ചങ്ങനാശ്ശേരി എം എൽ  എ ശ്രീ സി.എഫ്  തോമസ് മരം നട്ട്  ഉത്‌ഘാടനം ചെയ്തു . നല്ല നാളെക്കായി നമ്മുക്ക് ഒരുമിച്ചു കൈകോർക്കാം ...
 

Saturday, June 3, 2017

Plus two toppers..



മേരിറാണിക്ക് പത്തരമാറ്റ് വിജയത്തിളക്കം ...

ഈ വർഷത്തെ സി ബി എസ് സി  പത്താം ക്ലാസ് ഫലം പ്രസിദ്ധപ്പെടുത്തി .  69 കുട്ടികൾ ഡിസ്റ്റിംക്ഷനും 32 പേർ ഫസ്റ്റ് ക്ലാസും നേടി വിജയിച്ചു . 33 പേർ എല്ലാ വിഷയങ്ങൾക്കും A1 നേടി.മികച്ച വിജയം കരസ്ഥമാക്കിയ എല്ലാ കൂട്ടുകാർക്കും ആഭിനന്ദനങ്ങൾ ...  വിജയത്തിന്റെ മാറ്റു കൂട്ടിയ പ്രിൻസിപ്പലിനും മറ്റെല്ലാ അധ്യാപകർക്കും നന്ദി ..


Friday, June 2, 2017

ധന്യൻ മാർ തോമസ് കുര്യാളശ്ശേരി അനുസ്‍മരണം

ദിവ്യകാരുണ്യആരാധന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകൻ ധന്യൻ മാർ തോമസ് കുര്യാളശ്ശേരി പിതാവിന്റെ  ചരമവാർഷികത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ പ്രാത്ഥനയും സമ്മേളനവും . പ്രിൻസിപ്പൽ സിസ്റർ എമിലി തെക്കേത്തെരുവിൽ നേതൃത്വം നൽകി. അധ്യാപകരായ ലാലിമ്മ , തോമസുകുട്ടി എന്നിവർ പ്രസംഗിച്ചു..



കുട്ടി കുരുന്നുകൾ എത്തുകയായി

ജൂൺ അഞ്ചു തിങ്കളാഴ്ച   പ്ലസ് വൺ , എൽ കെ ജി ക്ലാസുകൾ ആരംഭിക്കുന്നു . പ്രവേശനനോത്സവ പരിപാടികൾ ചങ്ങനാശേരി എം ൽ എ സി.എഫ് തോമസ് ഉത്‌ഘാടനം ചെയ്യും .

Thursday, June 1, 2017

ഒന്നാം ദിനം ..

പുതിയ അധ്യാപകർ ,കൂട്ടുകാർ എന്നിവരോടൊപ്പം ഒന്നാം ദിനം പൊളിച്ചു .. വിശുദ്ധ കുർബാനയും വെഞ്ചരിപ്പും ആത്മീയ ഉണർവേകി .. ജെയിംസ് അച്ഛന് നന്ദി .